cherukadha
പെരുന്നാൾ രാവ്
സ്‌ക്കൂൾ അടച്ചു ...ഇനി രണ്ടു മാസം....കളിയും ചിരിയും സുഹൃത്തുക്കളുമായുള്ള കറക്കമൊക്കെ ...അങ്ങെനെ കഴിയണമോ അതോ വല്ല ജോലിക്കും പോയാലോ ഈ അവധികാലം മനസ്സിൽ ഒരു സംശയത്തിന്റെ അലതല്ലികൊണ്ട് ഉനൈസ് വീട്ടിലേക്ക് വലിഞ്ഞു നടന്നു.. രാത്രി കിടന്നപ്പോഴും അങ്ങെനെ ഓരോ ചിന്തകൾ "കഴിഞ്ഞ വര്ഷം അൻവർ തുണിക്കടയിൽ നിന്ന് അവനൊരുപാട് പൈസ കിട്ടി...അവൻ അതൊക്കെ എന്ത് ചെയ്ത കാണും ..ഡ്രസ്സ് വാങ്ങിക്കാണുമോ അതോ വേറെ എന്തേലും..." ഉനൈസിന്റെ ആ ഇളം മനസിൽ ഓരോ കാര്യങ്ങൾ വന്ന പോയി കൊണ്ടിരുന്നു ...
രാവിലെ പതിവ്പോലെ ഉമ്മ ഉനൈസിനെ വിളിക്കാൻ തുടങ്ങി "ഉനൈസേ...ഒന്ന് എണീറ്റ പാൽ വാങ്ങി വാടാ ...ഇനി അങ്ങോട് എന്നും ഉറങ്ങാലോ നിനക്ക് "
ഉനൈസ് "അതെങ്ങെനെ പറ്റും ഉമ്മ എന്നും രാവിലെ ഇതുപോലെ പാൽ വാങ്ങിക്കേണ്ടേ ???" ഉറക്കത്തിൽ ഉനൈസ് ഉറക്കെ വിളിച്ചു പറഞ്ഞു..
ഉമ്മ "വേണ്ട ..വേണ്ട ..ഇന്ന് അവിടെ ആരും കാണില്ല കൊണ്ട് വന്ന തരാൻ എന്ന് ഇന്നെലെ പറഞ്ഞിരുന്നു അവര് "
കണ്ണും തിരുമ്മി പാതി ഉറക്കത്തിൽ ഉനൈസ് എണീറ്റു നടന്ന്നു...
ഉമ്മാനോട് എങ്ങെനെ കാര്യങ്ങൾ പറയും, ജോലിക്ക് പോകാൻ ചോദിച്ചാൽ ഉമ്മ വിടുമെന്ന് തോന്നുന്നില്ല, ഉപ്പാനോട് ഫോൺ വിളിച്ചാൽ പറഞ്ഞു എങ്ങേനെലും സമ്മതിപ്പിക്കേണം..
രാവിലെ ഭക്ഷണം കഴിക്കാനിരിക്കെ ഉനൈസ് ഉമ്മാനെ കാര്യങ്ങൾ ധരിപ്പിച്ചു ...പ്രേതീക്ഷിച്ചപോലെ മുടക്കൊന്നും പറഞ്ഞില്ല "കളിച്ച നടക്കുന്നതിലും നല്ലത് തെന്ന ഇങ്ങെനെ വല്ലതും, പക്ഷെ നമ്മുടെ റഷീദ് കാക്കാന്റെ ഫോൺ വിളിക്കണ ബൂത്ത് ഇല്ലേ അവിടെ ഞാൻ ഉപ്പാനോട് പറഞ്ഞു നിർത്തി തരാൻ പറയാം അതാകുമ്പോൾ കുഴപ്പം ഒന്നുമുണ്ടാവില്ല."
"ഉമ്മാ....ബൂത്തിലോ?... അതൊന്നും ശെരിയാവൂല...തുണി കടേൽ വല്ലോം നോക്കാം ഉമ്മ.."
"ഹാ ന്ന ഇജ്ജ് എങ്ങോട്ടും പോണ്ട...ഇവിടെ ഇരുന്ന മതി...തുണിക്കടേൽ നിക്കാൻ വേറെ ആൾക്കാര് കാണും."
അതും പറഞ്ഞു ഉമ്മ പോയി.... ഉനൈസിനു ബൂത്തിൽ നിൽക്കാനൊന്നും മനസ് വരുന്നില്ലായിരുന്നു ...
രണ്ട ദിവസം കഴിഞ്ഞു ഉമ്മാന്റെ നിലപാടിൽ മാറ്റം കാണാതെ വന്നപ്പോ ബൂത്തിൽ തെന്നെ നിലക്കാൻ ഉനൈസ് ഉറപ്പിച്ചു
"ഉമ്മ...റശീദ് കാക്ക പൈസയൊക്കെ തരില്ലേ ...അതോ കുടുംബം പറഞ്ഞു തരാതെ ഇരിക്കോ ???"
ഉമ്മ അവനെ നോക്കി പുഞ്ചിരിച്ചു ....
PART -2
അങ്ങെനെ ഉനൈസിന്റെ ആദ്യ ദിവസം വന്നെത്തി ബൂത്തിൽ ..
ബസ് സ്റാൻഡിന്റെയും ഉനൈസ് പഠിക്കുന്ന സ്‌കൂളിന്റെയും അടുത്ത തെന്നെയാണ് ബൂത്ത് നിൽക്കുന്ന ബിൽഡിംഗ് നിൽക്കുന്നത്
ബസ് സ്റാൻഡിന്റെയും ഉനൈസ് പഠിക്കുന്ന സ്‌കൂളിന്റെയും അടുത്ത തെന്നെയാണ് ബൂത്ത് നിൽക്കുന്ന ബിൽഡിംഗ് നിൽക്കുന്നത്. റഷീദ് കാക്കക്ക് ബൂത്ത് കൂടാതെ ഒരു സൈക്കിൾ ശെരിയാക്കുന്ന കടയും ഉണ്ട്.
അങ്ങെനെ ഉനൈസ് ജോലി ദിവസം ആരംഭിച്ചു ...ആളുകൾ വരുന്നു ..ഫോൺ വിളിക്കുന്നു. ബില് നോക്കി പൈസ വാങ്ങി വെക്കലും..രാവിലെ വന്ന ഉടൻ ഫോൺ എല്ലാം ക്ലീൻ ആക്കി വെക്കലും ..ചില്ലറ പൈസ ശെരിയാക്കി വെക്കലുമൊക്കെയാണ് ഉനൈസിന്റെ കൊച്ചു കൊച്ചു പണികൾ.. മൊബൈൽ ഇല്ല എന്ന് തെന്നെ പറയാം..നാട്ടിൻ പ്രേദേശത് ഒട്ടും വന്നിട്ടില്ല.. ഒരു രൂപ കോയിൻ ഇട്ട് വിളിക്കുന്ന ഫോണും ലാൻഡ് ഫോണുമൊക്കെയാണ് അന്നത്തെ താരങ്ങൾ...
ഒരു ആഴ്ച ആവാറായി ഉനൈസ് ജോലി തുടങ്ങിയിട്ട്, ആളുകളുമായി പരിചയമായി വരുന്നു..ജോലിയിലൊക്കെ വളരെ പെട്ടെന്ന് തെന്നെ എല്ലാം മനസിലാക്കി പഠിച്ചെടുത്തു...
പതിവുപോലെ അന്നൊരു ദിവസം രാവിലെ ...ഒരു 13 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടി വന്നു ലാൻഡ്‌ഫോണിൽ നിന്നും വിളിച്ചു...വിളിയോക്കെ കഴിഞ്ഞു..
"2 രൂപ 50 പൈസ"
"ഇതാ" അവൻ 100 രൂപ നീട്ടി കാണിച്ചു ..
"99 രൂപയല്ല, 2 രൂപ 50 പൈസയാണ് ചില്ലറ താ"
"ചില്ലറയില്ല...ഇതേയുള്ളു.."
"ഇത് മെനക്കേടാണെല്ലോ ...രാവിലെ തെന്നെ ചില്ലറ എങ്ങെനെ ഉണ്ടാവാനാടാ...ഇവിടയും ഇല്ല...നെ അപ്പുറത്തെ കടയിൽ എങ്ങാനും പോയി മാറി കൊണ്ട് വാ.."
"അവിടെ ഒന്നുമുണ്ടാവില്ല ...ഇങ്ങൾ തന്നാ മതി... " അവൻ നിസാരമാക്കി കൊണ്ട് പറഞ്ഞു..
"നീ ആള് കൊള്ളാലോ...അവിടെ പോയി നോക്കും മുന്നേ നീ തെന്നെ ഉറപ്പിച്ചോ? പോയി നോക്കെടാ എ ചെക്കാ അവിടെ..." ഒന്ന് പേടിപ്പിച്ച മട്ടിൽ ഉനൈസ് പറഞ്ഞു...
"ഞങ്ങൾ അവിടെ ചോക്ലേറ്റ് വാങ്ങാൻ പോയപ്പോ അവിടെ ഉണ്ടായില്ല അതാ ഇത്താത്ത ഇവിടെ ഫോൺ വിളിച്ചാൽ ചില്ലറ കിട്ടുമെന്ന്ന് പറഞ്ഞപ്പോ ചെയ്തതാ"
അവന്റെ തൊണ്ട അല്പം ഇടറി പേടിച്ചപോലെ ആയിരുന്നു സംസാരം...
"ഇത്താത്തയോ? എന്നിട്ടു ഇത്താത്ത എവിടെ?"
PART -3
cherukadha
maappila story
malayamal story
niyas
niyasap.blogspot
niyasblog
niyasconnect
perunnal raavu
short story
story