എന്റെ സുഹൃത്തിൽ നിന്നും കേൾക്കാനിടയായ ഒരു അനുഭവം ഞാനിവിടെ പങ്ക് വെക്കുന്നു.

പ്രവാസികളായ ഞങ്ങൾ രണ്ടുപേരും രണ്ടു സ്ഥലങ്ങളിലായാണ് ജോലി ചെയുന്നത്,
മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ചെയുന്ന അവന് അവന്റെ മാനേജരെ പറ്റി എന്നും പരാതി പറയാൻ മാത്രമേ ഫോൺ വിളിച്ചാലോ നേരിൽ കണ്ടാലോ സമയം ഉണ്ടാവാറുള്ളു.

കഥകൾ കേൾക്കുമ്പോൾ നമ്മുക്കും അയാളോട് അറിയാതെ ദേഷ്യം തോന്നി പോകും, ഇതൊക്കെ പറയുമെങ്കിലും എല്ലാം പറഞ്ഞിട് അവൻ പറയും

 "അയാളെ മാത്രം പറഞ്ഞിട്ടു കാര്യമില്ലെടാ, അത്രയും ജോലി പ്രെഷർ അയാൾക്ക് അയാളുടെ മാനേജർ മാരിൽ നിന്നും ഉണ്ട്, എന്നിരുന്നാലും നമ്മളോട് എന്തിനാ ഇങ്ങെനെ??"

അങ്ങെനെ കുറെ കഥകൾ പറയും.

അങ്ങെനെയിരിക്കെ ഒരു ദിവസം അവൻ വിളിച് വളരെ സന്തോഷത്തിൽ പറഞ്ഞു,  "ഡാ അയാളുടെ ജോലി പോയി, കംബനി അയാളെ ടെർമിനേറ്റു ചെയ്തു."

കേട്ടപ്പോൾ ആദ്യം സന്തോഷം തോന്നിയെങ്കിലും പിന്നെ എന്തോ ഒരു നീറ്റൽ തോന്നി മനസ്സിൽ. എന്തൊക്കെ ആണേലും അയാൾക്കും കാണില്ലേ കുടുംബവും കുട്ടികളും..

പിന്നെയും ദിവസങ്ങൾ എന്നത്തേയും പോലെ കടന്നു പോയി. ഒരു ദിവസം അവൻ എന്റെ അടുത്തേക്ക് വന്നു.

സംസാര പ്രിയനനായ അവൻ കുറെ കഥകൾ പറയുന്നതിനിടയിൽ വീണ്ടും പിരിഞ്ഞു പോയ മാനേജരുടെ കഥ പറഞ്ഞ തുടങ്ങി.

എന്നത്തേയും പോലെ സന്തോഷത്തോടെയോ പരാതി പറഞ്ഞോ അല്ല അന്ന് അവൻ തുടങ്ങിയത്, താഴ്ന്ന സ്വരത്തിൽ അല്പം വിഷമത്തിൽ.

അയാളുടെ അവസാന ദിവസം വന്നു..
ഞങ്ങളെ എല്ലാവരെയും വിളിച്ചു, എല്ലാ സീനിയോഴ്സും പോകുമ്പോൾ പറയുന്നപോലെ കുറെ നല്ല എക്സ്പീരിയൻസ് പറഞ്ഞു നല്ല ഇൻസിഡന്റ്സ് പറഞ്ഞു ഒരുപാട് മോട്ടിവേഷൻ നൽകി പിന്നീട് എന്നെ മാത്രം അയാളുടെ കാബിനിലേക്ക് വിളിച്ചു  കൊണ്ട് അയാൾ  തുടർന്നു..

ഏകദേശം 2 വർഷമായി 5 കുട്ടികൾ അടങ്ങുന്ന എന്റെ കുടുംബം എന്റെ കൂടെ വന്ന് താമസമാക്കിയിട്ട്, ജോലിയിലെ ആത്മാർത്ഥതയും  ഉത്തരവാദിത്വവും കാരണം ഞാൻ അവരെയൊക്കെ ശ്രേധിക്കാൻ വിട്ടുപോയി, രാപകൽ ഇല്ലാതെ ജോലി എന്ന് മാത്രം ചിന്തിച്ചു നടന്നു, രാവിലെ എണീറ്റ് വരുംബോഴേക്കും കുട്ടികൾ സ്‌കൂളിൽ പോകും തിരിച്ച വരാൻ നേരം വഴുകിയാൽ അവരെല്ലാരും ഉറങ്ങി കാണും. അവരുടെ കൂടെ ഒരു ദിവസം പോലും സന്തോഷത്തോടെ എല്ലാം മറന്നു ചിലവഴിക്കാൻ ഈ കഴിഞ്ഞ പോയ ദിവസങ്ങളിൽ എനിക്ക് കഴിഞ്ഞിട്ടില്ല. അവസാനം ഞാൻ എന്ത് നേടി?

ഒരു നെടുവീർപ്പോടെ "ഈ ടെർമിനേഷൻ, ഞാൻ ചെയ്ത ജോലിക്ക്, ആത്മാർത്ഥതക്ക്..."

“പക്ഷെ, നിങ്ങളാരും നിങ്ങളുടെ കുടുംബത്തെ മറക്കരുത് നിങ്ങളുടെ മതാപിതാക്കളെ, കുട്ടികളെ, ഭാര്യയെ മറക്കരുത്, അവരുടെ കരുതൽ സ്നേഹം കണ്ടില്ലെന്ന് നടിക്കരുത് അത് കാണാതെ പോകരുത് ഒരിക്കൽ പോലും ഒരു കാരണവശാലും അതിലും വലുതായി നിങ്ങളുടെ ജോലിയെ സ്നേഹിക്കരുത്. അങെനെ ഉണ്ടായാൽ നിങ്ങൾ അതിന് വലിയ വില കൊടുക്കേണ്ടി വന്നേക്കാം..

ഇന്ന് ഞാൻ അനുഭവിക്കുന്ന പോലെ..

രണ്ട്  ദിവസം മുന്നേ വരെ എനിക്കറിയില്ലായിരുന്നു ഞങ്ങളുടെ ഈ വാടക വീട്ടിൽ പൂന്തോട്ടമുണ്ടെന്ന്, സ്വിമിങ് പൂളുണ്ടെന്ന്, തൊട്ടടുത്ത വീട്ടിൽ ഞങ്ങൾക്ക് അയക്കാരുണ്ടെന്ന്, എന്റെ മക്കൾക്ക് കളിയ്ക്കാൻ കൂട്ടുകാരുണ്ടെന്ന്..

ഇത്രെയും കാലത്തിനിടക്ക് ഇന്നെലെ ഞാൻ എന്റെ മക്കളുടെ കൂടെ ഇരുന്നു ഭക്ഷണം കഴിച്ചു എന്റെ മക്കൾ എനിക്ക് പൂന്തോട്ടം, സ്വിമിങ് പൂൾ, അവരുടെ കൂട്ടുക്കാരെ അയൽവാസികളെ അങ്ങെനെ പല പല കാര്യങ്ങൾ.

ഞാൻ ഇത്രെയും ദിവസം അറിയാത്ത പലതും അറിഞ്ഞു, അനുഭവിച്ചു..എല്ലാത്തിലുമുപരി എന്റെ മക്കളുടെ സന്തോഷം എന്നും എന്നെ കാത്തിരുന്നിരുന്ന എന്റെ ഭാര്യയുടെ സന്തോഷവും സ്നേഹവും മുൻപൊരിക്കലും ഇല്ലാത്ത വിധം ഞാൻ കണ്ടു..

എന്റെ ഇളയ മകൾ മർവ എന്നോടായി ചോദിച്ചു "ദൂരെ എങ്ങും പോകാതെ അപ്പ ഇനി എന്നും എന്റെ കൂടെ ഉണ്ടാവുമോ??"

"എനിക്ക് പിടിച്ച നില്ക്കാൻ ആയില്ല, അറിയാതെ ഞാൻ മാറി നിന്ന് പൊട്ടി കരഞ്ഞു പോയി.."

എന്റെ കൂട്ടുകാരൻ  ഇടറിയ ശബ്ദത്തിൽ പറഞ്ഞു.. അയാൾ എന്റെ മുന്നിൽ ഇരുന്ന് പൊട്ടിക്കരഞ്ഞു പോയെടാ.. എനിക്കത് കണ്ട നില്ക്കാൻ ആയില്ല.. സമാധാനിപ്പൊക്കാൻ എനിക്ക് വാക്കുകൾ കിട്ടിയില്ല. അന്നത്തെ ദിവസം എന്തോ വല്ലാത്ത വീർപ്പുമുട്ടൽ ആയിരുന്നു..

രണ്ടു കാര്യം അന്നത്തെ സംഭവത്തോടെ എനിക്ക് മനസിലായി, അദ്ദേഹത്തിന്റെ ജോലിയെ എല്ലാത്തിലും വലുതായി കണ്ടു, കമ്പനിക്ക് വേണ്ടി എല്ലാം മറന്നു പ്രയത്നിച്ചു. അവസാനം എന്തുണ്ടായി?

കുടുംബത്തിൽ നിന്ന് കിട്ടുന്ന സന്തോഷം സമാധാനം സ്നേഹം ഒരു ക്യാഷ് അച്ചടിക്കുന്ന മെഷീനും തരില്ല എന്ന്.

ഇതും പറഞ്ഞുകൊണ്ട് അവൻ മെല്ലെ യാത്ര ക്ഷീണം മാറ്റാൻ ഉറക്കത്തിലേക്ക് വീണു.

ഇത്രെയും കേട്ടിരുന്ന ഞാൻ നീണ്ടൊരു നെടുവീർപ്പോടെ കിടക്കാൻ ഒരുങ്ങാതിയപ്പോഴതാ എന്റെ "ബീവി" യുടെ കോൾ.

സന്തോഷത്തോടെ ഞങ്ങളുടെ ലോകത്തിലേക്ക്...